ഓരോ ക്യാമ്പിന്റെയും ചുമതലയുള്ള വില്ലേജ് ഓഫീസർമാർ മാവേലിസ്റ്റോറുകളിൽ ഹാജരാക്കുന്ന ലിസ്റ്റ് അനുസരിച്ച് ക്യാമ്പുകളിൽ അവശ്യവസ്തുക്കൾ എത്തിക്കും.

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിൽ മാവേലി സ്റ്റോറുകൾ വഴി അരിയും പലവ്യജ്ഞനങ്ങളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. സംസ്ഥാനത്തെ ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജോഫീസർമാരുടെ മേൽനോട്ടത്തിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഓരോ ക്യാമ്പിന്റെയും ചുമതലയുള്ള വില്ലേജ് ഓഫീസർമാർ മാവേലിസ്റ്റോറുകളിൽ ഹാജരാക്കുന്ന ലിസ്റ്റ് അനുസരിച്ച് ക്യാമ്പുകളിൽ അവശ്യവസ്തുക്കൾ എത്തിക്കും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മാവേലി സ്റ്റോർ ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായി ഭക്ഷ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

പ്രളയമേഖലയിൽ സഹായം എത്തിക്കുന്നതിനുള്ള സരക്കാർ ഉദ്യമത്തിൽ മാവേലി സ്റ്റോറുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറയുന്നു. ഒന്നിച്ച് നിന്ന് ദുരിതത്തെ നേരിടാമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി കൂട്ടിച്ചേർക്കുന്നു.