തിങ്കളാഴ്ച രാത്രിയിലാണ് നെടുങ്കയത്തിനടുത്തുള്ള മുണ്ടക്കടവ് ആദിവാസി കോളനിയില്‍ ക്ളാസുകളെടുക്കാനെത്തിയ മാവോയിസ്ററ് സംഘവുമായി പൊലീസ് ഏററുമുട്ടിയത്. മാവോയിസ്ററ് നേതാവ് സോമന്‍റ നേതൃത്വത്തിലുള്ള സംഘത്തില്‍ 6 പേരുണ്ടായിരുന്നു

മാവോയിസ്ററുകള്‍ നാലു റൗണ്ട് വെടിവെച്ചുവെന്നും തിരിച്ചു മുന്നു റൗണ്ടു വെടിവെച്ചതായും പൊലീസ് സംഘം അറിയിച്ചു. കോളനിക്ക് പുറത്തു വച്ചു വെടിവെപ്പു നടന്നതായി കോളനിനിവാസികളും പറയുന്നുണ്ട്.

പേടി കൊണ്ടാണ് മാവോയിസ്ററുകളുടെ ക്ളാസുകളില്‍ പങ്കെടുക്കുന്നതെന്ന് മുണ്ടക്കടവ് കോളനിയിലെ സ്ത്രീകള്‍ പറയുന്നു. കഴിഞ്ഞ ദിവസം കാട്ടില്‍ നടന്ന പരേഡിന്‍റ ചിത്രങ്ങളുംലഘുലേഖകളും മാവോയിസ്ററുകള്‍ പുറത്തുവിട്ടിരുന്നു