ബിഎസ്പിക്ക് നരേന്ദ്രമോദി നല്‍കിയ പൂര്‍ണരൂപത്തിന് ബിജെപിക്ക് പൂര്‍ണരൂപം നല്‍കി മായാവതിയുടെ മറുപടി. പൊള്ളയായ വാഗ്ദാനം നല്‍കുന്ന പാര്‍ട്ടിയെന്ന അര്‍ഥം വരുന്ന പൂര്‍ണരൂപമാണ് ബിജെപിക്കെന്ന് മോദിയെ പരിഹസിച്ച് ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മായാവതി പറഞ്ഞു.

ബിജെപിയെ ഭാരതീയ ജുംല പാര്‍ട്ടി എന്ന് വിളിക്കണം. യുപി കിട്ടില്ലെന്ന് ബിജെപിക്ക് ഉറപ്പായി.അതിനാല്‍ മോദി വര്‍ഗീയ പരാമര്‍ശം നടത്തുന്നു. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നും മായാവതി പറഞ്ഞു.