ബിഎസ്പി അധികാരത്തിലിരുന്ന 2006-ലാണ് ഉത്തർപ്രദേശിലെമ്പാടും നിരവധി പ്രതിമകൾ സ്ഥാപിക്കാൻ മായാവതി തീരുമാനിച്ചത്. സാമൂഹ്യപരിഷ്കർത്താക്കളുടെ പ്രതിമകൾക്കൊപ്പം മായാവതിയുടെ പ്രതിമകളും വച്ചത് അന്നേ വിവാദമായിരുന്നു.

ദില്ലി: സുപ്രീംകോടതിയുടെ നിരീക്ഷണം വളച്ചൊടിക്കരുതെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രതിമകള്‍ സ്ഥാപിക്കാനായി മുടക്കിയ പണം സംസ്ഥാന ഖജനാവിലേക്ക് തിരിച്ചടക്കണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് മായവതിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് മായാവതി പ്രതികരിച്ചത്. സുപ്രീംകോടതിയുടെ വാക്കാലുള്ള നിരീക്ഷണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കരുത്. നീതി ഉറപ്പായും ലഭിക്കുമെന്നായിരുന്നു മായാവതിയുടെ ട്വീറ്റ്.

ബിഎസ്പി അധികാരത്തിലിരുന്ന 2006-ലാണ് ഉത്തർപ്രദേശിലെമ്പാടും നിരവധി പ്രതിമകൾ സ്ഥാപിക്കാൻ മായാവതി തീരുമാനിച്ചത്. സാമൂഹ്യപരിഷ്കർത്താക്കളുടെ പ്രതിമകൾക്കൊപ്പം മായാവതിയുടെ പ്രതിമകളും വച്ചത് അന്നേ വിവാദമായിരുന്നു. പ്രതിമാനിർമാണക്കരാറുകളിൽ 1400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത കണ്ടെത്തുകയും ചെയ്തിരുന്നു. കേസിൽ ഇനി ഏപ്രിൽ രണ്ടിനാണ് വാദം കേൾക്കും.