ഫ്രാന്‍സിന് വേണ്ടി മുപ്പത്തിയഞ്ചാം മിനിട്ടിലാണ് എംബാപ്പെ വലകുലുക്കിയത്
അരീന: റഷ്യന് ലോകകപ്പിലെ ഫേഫറിറ്റുകളായ ഫ്രാന്സിന് പെറുവിനെതിരായ മത്സരത്തില് മികച്ച തുടക്കം. ആദ്യ പകുതിക്ക് മുമ്പെ ഫ്രാന്സ് ലീഡെടുത്തു. ഫ്രഞ്ച് മധ്യനിരയുടെ കരുത്തായ കൈലിയന് എംബാപ്പെയാണ് പെറുവിന്റെ വലയില് പന്തെത്തിച്ചത്. ആദ്യ മിനിറ്റുകളില് തന്നെ ആക്രമണ ഫുട്ബോളിലൂടെ മുന്നേറിയ ഫ്രാന്സിന് വേണ്ടി മുപ്പത്തിയഞ്ചാം മിനിട്ടിലാണ് എംബാപ്പെ വലകുലുക്കിയത്.
ഒളിവര് ജിറൗഡിന്റെ മുന്നേറ്റത്തിനൊടുവിലാണ് എംബാപ്പെ ഗോള് നേടിയത്. ജയം ലക്ഷ്യമിട്ട് ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഫ്രാന്സിന്റെ വിഖ്യാതമായ പ്രതിരോധക്കോട്ടയ്ക്കുള്ളില് നിരവധി ആക്രമണങ്ങള് നടത്താന് പെറുവിന് സാധിച്ചു.
ആദ്യ മത്സരത്തില് വിജയിച്ച ഫ്രാന്സിന് ഇന്ന് ജയിച്ചാല് നോക്കൗട്ട് ഉറപ്പിക്കാം. അതെസമയം കഴിഞ്ഞ മത്സരത്തില് ഡെന്മാര്ക്കിനോട് പരാജയപ്പെട്ട പെറുവിന് ഇന്നത്തെ മത്സരം നിര്ണായകമാണ്.
