കോഴിക്കോട്: കാണാതായ എം.ബി.ബി.എസ്. അവസാന വര്‍ഷ വിദ്യാര്‍ഥിയെ കാമുകനൊപ്പം പോലീസ് പിടികൂടി. മട്ടാഞ്ചേരി സ്വദേശി അഞ്ജലിയെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് അഞ്ജലി. മകളെ കാണാനില്ലെന്ന മാതാവിന്‍റെ പരാതി അന്വേഷിക്കവേയാണ് ഇരുവരെയും മട്ടാഞ്ചേരിയിലെ കാമുകന്‍റെ വീട്ടില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. 

കാമുകന്‍ മട്ടാഞ്ചേരിയില്‍ ചെരുപ്പ് കടയില്‍ ജോലിചെയ്യുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ കാമുകനൊപ്പം പോന്നതെന്ന് യുവതി പോലീസിന്‌മൊഴിനല്‍കിയിട്ടുണ്ട്. രണ്ടുപേരും വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം മട്ടാഞ്ചേരിയില്‍ വച്ചാണ് അഞ്ജലിയേയും കാമുകനെയും മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ഇരുവരെയും മെഡിക്കല്‍ കോളജ് സ്‌റ്റേഷനിലെത്തിച്ചു. 
പ്ലസ്ടു പഠനകാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏഴാം തിയ്യതി ആയിരുന്നു അഞ്ജലിയുടെ അമ്മ സന്ധ്യ നന്ദകുമാര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇന്നലെ വൈകുന്നേരം ഇരുവരെയും കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.