'എം' എന്ന ലോഗൊ തിരിച്ച് വച്ച് 'ഡബ്ലു' എന്നാണ് പ്രത്യക്ഷപ്പെട്ടത്

ന്യൂയോര്‍ക്ക്: ലോകം മാര്‍ച്ച് എട്ട് വനിതാ ദിനമായി ആചരിക്കുമ്പോള്‍ തങ്ങളുടെ ലോഗോ തിരിച്ചു വച്ചാണ് മക്‌ഡൊണാള്‍ഡ്‌സ് ഈ ദിനത്തെ വരവേറ്റത്. മക്‌ഡൊണാള്‍ഡ്‌സിന്റെ 'എം' എന്ന ലോഗൊ തിരിച്ച് വച്ച് 'ഡബ്ലു' എന്നാണ് മാര്‍ച്ച് എട്ടിന് പ്രത്യക്ഷപ്പെട്ടത്. അമേരിക്കയിലെ ചില ഇടങ്ങളിലാണ് ലോഗെ ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം മക്‌ഡൊണാള്‍ഡ്‌സിന്റെ നയങ്ങള്‍ അവിടുത്തെ സ്ത്രീ ജീവനക്കാര്‍ക്ക് ഗുണകരമല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 

കുറഞ്ഞ വേതനത്തിനായി ജീവനക്കാര്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ജീവനക്കാരും കമ്പനിയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരിക്കുകയാണ്. ഇത് വനിതാ ജീവനക്കാരെയും ബാധിക്കുന്നുണ്ട്. കുറഞ്ഞ വേദനത്തില്‍ ജോലി ചെയ്യുന്നവരുല്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണെന്നാണ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

എം എന്ന അക്ഷരം ഡബ്ലു ആക്കാന്‍ നിങ്ങള്‍ക്ക് എളുപ്പം കഴിയും എന്നാല്‍ അതിനൊപ്പം ജീവനക്കാരായ സ്ത്രീകള്‍ക്ക് ജീവിക്കാനാവശ്യമായ ശമ്പളം നല്‍കണമെന്ന് നതാന്‍ ലേണര്‍ എന്ന ആക്ടിവിസ്റ്റ് ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നാണ് മക്ഡൊണാള്‍ഡ്സിനെതിരെ പ്രതിഷേധം ഉയരുന്നത്.