മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ)യ്ക്ക് പകരം പുതിയ സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്രം. എംസിഐയ്ക്ക് പകരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനായുള്ള ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെ വ്യാപക അഴിമതി ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.