സ്വിറ്റ്സർലാൻഡിൽ ഒരു പരിപാടിക്കിടെ ഗാനരചയിതാവ് വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്ന ഗായിക ചിൻമയി ശ്രീപദിന്‍റെ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചു. 


ചെന്നൈ: സ്വിറ്റ്സർലാൻഡിൽ ഒരു പരിപാടിക്കിടെ ഗാനരചയിതാവ് വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്ന ഗായിക ചിൻമയി ശ്രീപദിന്‍റെ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചു. തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ തെറ്റാണ്. ഇത്തരം അപവാദ പ്രചാരണങ്ങൾ ഇപ്പോൾ സാധാരണമാണെന്നും കാലം സത്യം തെളിയിക്കുമെന്നും വൈരമുത്തു ട്വിറ്ററിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വിറ്റ്സർലാൻഡിൽ ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നും താൻ നിരാകരിച്ച് ഇന്ത്യയിലേക്ക് തിരിച്ചു പോന്നുവെന്നും ആയിരുന്നു ചിന്മയിയുടെ ആരോപണം. വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്ന് ചിന്മയി പ്രതികരിച്ചു.