തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ആരോഗ്യവിദ്യാഭ്യാസ പ്രദര്‍ശനം മെഡെക്സ് ഫെബ്രുവരി 12ന് സമാപിക്കും. ജനുവരി 31ന് സമാപിക്കേണ്ട പ്രദര്‍ശനം വന്‍തിരക്ക് അനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് നീട്ടിയത്.

ആയിരങ്ങളാണ് ഓരോദിവസവും മെഡെക്സ് കാണാന്‍ ഒഴുകിയെത്തുന്നത്. ജനുവരി 31വരെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. നഴ്സിംഗ് കോളേജുകളില്‍ നിന്നും പാരാമെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ ആയിരങ്ങള്‍ വേറെയും ഒഴുകിയെത്തി. രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടുന്ന വലിയ നിരയും ഓരോദിവസവും ഒഴുകിയെത്തി.

സ്കൂള്‍ വിദ്യാര്‍ത്ഥികളെ വൈദ്യശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കാനും ശരീര സംബന്ധിയായ സംശയങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള നിരവധി പവലിയനുകള്‍ മെഡെക്സിലുണ്ട്.