Asianet News MalayalamAsianet News Malayalam

അതിരപ്പിള്ളിക്കെതിരെ മേഥാ പട്കർ

medha patkar against athirappilly project
Author
New Delhi, First Published Oct 23, 2016, 3:47 AM IST

163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന അരപ്പള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയിൽനിന്നും സർക്കാർ പിന്തിരിയണമെന്ന് മേഥാപട്കർ അഭ്യർത്ഥിച്ചത്. പരിസ്ഥിതിക്കും ആദിവാസികൾക്കും ഏറെ ദോഷം ചെയ്യുന്ന പദ്ധതി നടപ്പാക്കിയാൽ ചാലക്കുടി പുഴതന്നെ ഇല്ലാതാകുമെന്നും മേഥ പട്കർ വ്യക്തമാക്കി

വൈദ്യുതികമ്മി പരിഹരിക്കാൻ സൗരോർജം അടക്കമുള്ള ബദൽ സാധ്യതകൾ ആരായുകയാണ് വേണ്ടതെന്നും മേഥാപട്കർ പറഞ്ഞു. യുഡിഎഫ് സർക്കാറിന്റെ മദ്യനയം റദ്ദാക്കി ബാറുകൾ തുറക്കാനുള്ള നീക്കത്തിൽനിന്നും കേരള സർക്കാർ പിന്നോട്ട് പോകണമെന്നും സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെന്നും മേഥ പട്കർ ആവശ്യപ്പെട്ടു. ബിഹാറിൽ ചെയ്തതുപോലെ ബാറുകൾ പാൽവിൽപന കേന്ദ്രങ്ങളാക്കിയാൽ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാം. 

ഇടതുസർക്കാരിന്‍റെ മദ്യവർജനം എന്ന ആശയം പൊള്ളയാണ്. ബാറുകളുടെ നികുതിപണം വാങ്ങിച്ച് മദ്യപാനത്തിനെതിരെ ബോധവൽകരണം നടത്താൻ സർക്കാരിന് ധാർമികമായി അവകാശമില്ലെന്നും മേഥാ പട്കർ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios