Asianet News MalayalamAsianet News Malayalam

മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ശ്രമം; കോടതി മുറികളില്‍ പ്രതിഷേധാഗ്നി ജ്വലിച്ചു

Media and advocates issue
Author
First Published Jul 28, 2016, 6:17 PM IST

കൊച്ചി: മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള നടപടികളില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍  കൂട്ടായ്മ സംഘടിപ്പിച്ചു. കോടതി മുറികളില്‍ പ്രകാശം പരത്താന്‍  പ്രതീക്താമകമായി പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു

ഒരു വിഭാഗം അഭിഭാഷകരും മാധ്യമങ്ങളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തിലൂട നീളം മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ ആയിരുന്നു കൂട്ടായ്മ.  പീപ്പിള്‍സ് ഇനിഷ്യേറ്റീവ് ആയിരുന്നു സംഘാടകര്‍.

പ്രശ്നം പരിഹരിക്കുന്നതിന് പകരം മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ഹൈക്കോടതി ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുന്നതില്‍ കൂട്ടായ്മ ആശങ്ക പ്രകടിപ്പിച്ചു.

തൊഴിലെടുക്കാനുള്ള മൗലികവകാശത്തെയാണ് ഒരു വിഭാഗം ചോദ്യം ചെയ്യുന്നതെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സിപി  ഉദയഭാനു പറഞ്ഞു

വി ആര്‍ കൃഷ്ണയ്യരെ പോലുള്ള ന്യയാധാപിന്‍മാരുടെ വില എന്താണെന്ന് മനസ്സിലാക്കിത്തരുന്നതാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളെന്ന് അഡ്വ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

തുടര്‍ന്ന് നീതിപീഠങ്ങളില്‍ പ്രകാശം പരത്താന്‍  പ്രതീക്താമകമായി പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു.            

Follow Us:
Download App:
  • android
  • ios