കുവൈത്ത്: സെക്രടേറിയേറ്റ് വളപ്പിലേക്ക് മാധ്യമപ്രവര്‍ത്തകരെ കയറ്റി വിടാത്തത് അസാധാരണ സംഭവമാണന്ന് ഉമ്മന്‍ ചാണ്ടി. ചരിത്രത്തില്‍ ആദ്യമായണ് ഇത്തരമെരു സംഭവമെന്ന് അദ്ദേഹം കുവൈത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് ഇഷ്ടമുള്ളത് മാത്രം കേള്‍ക്കണം എന്ന് ചിന്തിക്കുന്നത് ഒരു പൊതുപ്രവര്‍ത്തകന് യോജിച്ചതല്ല. 

സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ അടിസ്ഥന തത്വങ്ങളും അന്തസത്തയും അവഗണിച്ച് പോകുയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി സഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതിനെക്കുറിച്ചുള്ള ചേദ്യത്തിന് മറുപടി നല്‍കിയില്ല. അത് കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

സോളാര്‍ കേസ് നിയമപരമായി നേരിടാനാണ് തീരുമാനം. മുപ്പതിലധികം ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാളുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ കമ്മീഷന്റെ ഒപ്പ് പിന്നീട് ഇടിയിക്കുകയായിരുന്നു സര്‍ക്കാര്‍. കേസില്‍ അന്തിമ വിജയം ഉറപ്പാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു, ഒ.ഐ.സി.സി കുവൈത്ത് പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര സംബന്ധിച്ചിരുന്നു.