തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ വിജിലൻസ് കോടതിയിൽ നിന്ന് ഇറക്കിവിട്ടു. ഒരു സംഘം അഭിഭാഷകരാണ് ഇറക്കിവിട്ടത്. ജഡ്ജി ആവശ്യപ്പെട്ടിട്ടും അഭിഭാഷകർ പിന്മാറിയില്ല. ബന്ധു നിയമനത്തിനം സംബന്ധിച്ച് മന്ത്രി ഇ.പി.ജയരാജനെതിരായ കേസ് പരിഗണിക്കുമ്പോഴായിരുന്നു അഭിഭാഷകരുടെ അതിക്രമം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കോടതിയില്‍ നിന്ന് ബലമായി ഇറക്കിവിട്ടത്.

കോടതി മുറിയ്ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോവൂ ഇല്ലെങ്കില്‍ വിവരമറിയുമെന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി. ഇക്കാര്യം ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ആരാണ് ഇവര്‍ക്ക് ഇങ്ങെ ബഹളം വെയ്ക്കാന്‍ അനുമതി നല്‍കിയതെന്ന് ചോദിച്ചശേഷം ജഡ്ജി കേസ് നടപടികളിലേക്ക് കടക്കുകയായിരുന്നു.