കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചു.
ദില്ലി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിന് എതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചു.
തൊടുപുഴ അൽ അസർ, വയനാട് ഡിഎം, പാലക്കാട് പി കെ ദാസ്, തിരുവനന്തപുരം എസ്ആർ മെഡിക്കൽ കൊളേജുകൾക്ക് എതിരെ ആണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.
അതേസമയം, ഈ നാല് കോളേജുകളിലും ആയുള്ള 550 സീറ്റുകളിലേക്ക് ഇന്ന് മോപ്പ് ആപ്പ് കൗണ്‍സിലിംഗ് ആരംഭിച്ചിരുന്നു.
