പിതാവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ നീറ്റ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
ജയ്പൂര്: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്ത്ഥി പിതാവുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ തൂങ്ങി മരിച്ചു. പതിനെട്ടുകാരനായ കരണ് കുമാര് ഘാസി ആണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോട്ടയില് പെയിംഗ് ഗസ്റ്റ് ആയി താമസിച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിദ്യാര്ത്ഥി.
ഉടന് കരണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 12-3ം ക്ലാസ് വിദ്യാര്ത്ഥിയായിരുന്നു കരണ്. കരണ് ജീവനൊടുക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പഠനത്തിലെ സമ്മര്ദ്ദമല്ല മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാര്ത്ഥ കാരണം അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.
