സംസ്ഥാനത്ത് ആവശ്യ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന ഡിജി വ്യക്തമാക്കി. പ്രളയ ശേഷമുള്ള പുനര്‍നിര്‍മ്മാണത്തിലും പങ്കാളികളാകുമെന്ന് ഡിജി അറിയിച്ചു.

തിരുവനന്തപുരം:പ്രളയം വിതച്ച നാശത്തിന് ശേഷം സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് ഏഴ് ലക്ഷം പേര്‍. ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളുമാണ് നിലവിലെ ആവശ്യം. സംസ്ഥാനത്ത് ആവശ്യ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തുറക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന ഡിജി വ്യക്തമാക്കി. പ്രളയ ശേഷമുള്ള പുനര്‍നിര്‍മ്മാണത്തിലും പങ്കാളികളാകുമെന്ന് ഡിജി അറിയിച്ചു.

പല സ്ഥലങ്ങളിലും ആള്‍ക്കാര്‍ തിരികെ വീട്ടിലേക്ക് പോകുന്നുണ്ടെങ്കിലും വീട് ഉപയോഗിക്കാന്‍ പറ്റാത്ത വിധം നാശമായിരിക്കുകയാണ്. അഴുക്കും ചെളിയും നിറഞ്ഞ വീട് വൃത്തിയാക്കി എടുത്താലും വാസയോഗ്യമാക്കാന്‍ വളരെയധികം കഷ്ടപ്പെട്ടും.