ചികിത്സാ സഹായ തട്ടിപ്പ്; നാലംഗസംഘം പിടിയില്‍

ഇടുക്കി: ചികിത്സാ സഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടുക്കി വണ്ടൻമേട്‌ ആറംഗ സംഘം പോലീസിന്റെ പിടിയിൽ.തിരുവനന്തപുരം സ്വദേശി ഷിജുമോൻ, വയനാട് വൈത്തിരി സ്വദേശികളായ പ്രിൻസ് തോമസ് ,ഹെൻഡ്രി തോമസ്, രാജൻ ഹരിദാസ് ,സിബിൻ കുര്യൻ, മാനന്തവാടി സ്വദേശി സുധിൻ തങ്കപ്പൻ എന്നിവരാണ് പിടിയിലായത്.

കാസർകോട് എംഎൽഎയുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോർഡുകൾ ഉപയോഗിച്ച വാഹനത്തിൽ സഞ്ചരിച്ചായിരുന്നു തട്ടിപ്പ്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.