തിരുവനന്തപുരം: ബിജെപി നേതൃയോഗത്തില്‍ പൊട്ടിക്കരഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. കൂടെയുള്ളവര്‍ തന്നെ തനിക്കെതിരെ ഗൂഢനീക്കങ്ങള്‍ നടത്തിയെന്നും രമേശ് ആരോപിച്ചു. അതേസമയം എം.ടി രമേശിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചിലര്‍ വ്യാജരേഖ ഉണ്ടാക്കിയെന്ന് സംസ്ഥാന വക്താവ് വി.കെ സജീവന്‍ ആരോപണം ഉയര്‍ത്തി. 

തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഇനി താന്‍ ഉണ്ടാകില്ലെന്ന് രമേശ് വ്യക്തമാക്കിയതിനു പിന്നാലെ പാര്‍ട്ടിക്കുള്ളിലെ ശത്രുക്കളെ തിരിച്ചറിയണമെന്ന് സജീവനും ആവശ്യപ്പെട്ടു. എന്നിരിക്കെ മെഡിക്കല്‍ കോളേജ് കോഴ ഇടപാടില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനെതിരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.