തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. നടപടി ഉടന്‍ പ്രാബല്യത്തില്‍ വരും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണ്. ആരോപണ വിധേയനായതിലൂടെ പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിശ്ചായക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുള്ള വിനോദിന്റെ പ്രവര്‍ത്തി മാപ്പര്‍ഹിക്കാത്ത അച്ചടക്ക ലംഘനവും ഗുരുതരമായ പാര്‍ട്ടി വിരുദ്ധ നടപടിയുമാണ്. സംഭവത്തെപ്പറ്റി കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.