തിരുവനന്തപുരം: തമിഴ്നാട് മെഡിക്കൽ കോർപ്പറേഷൻ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയിൽ നിന്നു കേരളം മരുന്നു വാങ്ങാനുള്ള
നടപടി റദ്ദാക്കാൻ തീരുമാനം. മെഡിക്കൽ സർവീസസ് കോർപറേഷന്റേതാണ് നടപടി.
കരിമ്പട്ടികയിൽ ആണെന്ന വിവരം മറച്ചു വച്ചു എന്നു കണ്ടെത്തി. കേരളത്തിൽ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു ഷോ കേസ് നോട്ടീസ് അയച്ചു. ഗുണനിലവാരമില്ലെന്ന് കണ്ടെത്തി തമിഴ്നാട് സര്‍ക്കാർ കരിമ്പട്ടികയില്‍പെടുത്തിയ കമ്പനിയില്‍ നിന്നാണ് ഇത്തവണ മരുന്ന് വാങ്ങുന്നതിനായിരുന്നു തീരുമാനം.
2013 ഡിസംബറില്‍ പൂനെ ആസ്ഥാനമായ സാവ കമ്പനിയെ തമിഴ്നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ കരിന്പട്ടികയില്‍ പെടുത്തിയിരുന്നു. ഇക്കാര്യം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു . ഏതെങ്കിലുമൊരു സംസ്ഥാനം കരിമ്പട്ടികയില്‍പെടുത്തിയാല്‍ ആ കമ്പനിയില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ പാടില്ലെന്നാണ് നിയമം . ഇത് കാറ്റില്‍ പറത്തിയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ മരുന്ന് വാങ്ങല്‍ .
തൈറോയ്ഡ് ചികില്‍സയ്ക്കുപയോഗിക്കുന്ന തൈറോക്സിന്‍ സോഡിയത്തിന്‍റെ 11 അര ലക്ഷത്തിലധികം ഗുളികകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ഈ മാസം 7ന് . 2,94, 210 രൂപനല്‍കിയാണ് ഓര്‍ഡര്‍ . നേരത്തെ ഗുണനിലവാരമില്ലാത്തതിനെത്തുടര്‍ന്ന് ഒഡീഷ മെഡിക്കല്‍ കോര്‍പറേഷൻ കരിമ്പട്ടികയില്‍പെടുത്തിയ മരുന്ന് ഇവിടെ വാങ്ങിയിരുന്നു . ആ മരുന്നിപ്പോള്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് നല്‍കുന്നുമുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയിരുന്നു.
