ദില്ലി: ഡി എം വയനാട്, മൗണ്ട് സിയോണ്‍ എന്നീ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ നടത്തിയ എം ബി ബി എസ് പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. രണ്ട് കോളേജിലെയും ഈ വര്‍ഷത്തെ പ്രവേശനം കോടതി റദ്ദാക്കാനാണ് സാധ്യത. നേരത്തെ സമാനമായ കേസില്‍ തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അടിസ്ഥാന സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഈ കോളേജുകള്‍ക്ക് എം.സി.ഐ അംഗീകാരം നല്‍കിയിരുന്നില്ല. എന്നാല്‍ കോളേജുകള്‍ക്ക് അനുകൂലമായി കേരള ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് എം.സി.ഐ സുപ്രീംകോടതിയിലെത്തിയത്. വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അല്‍ അസ്ഹര്‍ കോളേജ് നല്‍കിയ മറ്റൊരു ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും.