തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവനന്തപുരം കോർപ്പറേഷൻ മുന്‍ കൗണ്‍സിലറുടെ പരാതിയിലാണ് നടപടി. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്.
തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗണ്‍സിലറും സിപിഎം ജില്ലാ നേതാവുമായ സുക്കാർണോയാണ് ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല.
