പ്രസവത്തിനായി എത്തിച്ച യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചതായി പരാതി
തിരുവനന്തപുരം: പ്രസവത്തിനായി എത്തിച്ച യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചതായി പരാതി. തിരുവനന്തപുരം ആറ്റിങ്ങൽ ചാത്തൻപാറയലെ സ്വകാര്യ ആശുപത്രിയിൽ ആണ് നെല്ലിക്കോട് സ്വദേശി ശ്രീജ മരിച്ചത്. പ്രസവത്തിന് ഇടയിൽ ഡോസ് കൂടിയ മരുന്നു നൽകി എന്നും, മരണ വിവരം മറച്ചു വെച്ചു എന്നും ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്കു മുന്നിൽ പ്രതിഷേധം നടത്തി.
