തൃശൂര്‍: ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ചിറ്റിലപ്പിള്ളി സ്വദേശി ഷൈജു (33) ആണ് മരിച്ചത്. ചില്ല് കയ്യിൽ തറച്ച് പരുക്കേറ്റനിലയിലാണ് ഷൈജുവിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂർ അമല ആശുപത്രി നാട്ടുകാർ ഉപരോധിക്കുകയാണ്.