തൊടുപുഴ അൽ.അസര്‍, ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്, വര്‍ക്കല എസ്.ആര്‍ മെഡിക്കൽ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സ്റ്റേയാണ് സുപ്രീംകോടതി ബുധനാഴ്ചവരെ നീട്ടിയത്. അടുത്ത തിങ്കളാഴ്ചയ്ക്ക് മുൻപ് പ്രവേശന നടപടികള്‍ പൂർത്തികരിക്കാനാണ് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിർദ്ദേശം.ഈ സാഹചര്യത്തിലാണ് നാല് കോളജുകളിലേതൊഴികെ ഒഴിവുള്ള മെഡിക്കൽ സീറ്റുകളിൽ നാളെയും മറ്റന്നാളുമായി വീണ്ടും സ്പോർട്ട് അഡമിഷൻ നടത്താൻ സർക്കാർ തീരുമാനിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളുമായി മെഡിക്കൽ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കും. റാങ്കിൽ മുന്നിലുള്ള 93 വിദ്യാർഥികളുടെ സീറ്റിൽ മാറ്റമുണ്ടാകില്ല.വിലക്കുള്ള നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികൾക്കുള്ള സ്റ്റേ ബുധനാഴ്ച വരെ തുടരും. തൊടുപുഴ അൽ.അസര്‍, ഡി.എം.വയനാട്, പാലക്കാട് പി.കെ.ദാസ്, വര്‍ക്കല എസ്.ആര്‍ മെഡിക്കൽ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനുള്ള സ്റ്റേയാണ് സുപ്രീംകോടതി ബുധനാഴ്ചവരെ നീട്ടിയത്. അടുത്ത തിങ്കളാഴ്ചയ്ക്ക് മുൻപ് പ്രവേശന നടപടികള്‍ പൂർത്തികരിക്കാനാണ് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ നിർദ്ദേശം.
ഈ സാഹചര്യത്തിലാണ് നാല് കോളജുകളിലേതൊഴികെ ഒഴിവുള്ള മെഡിക്കൽ സീറ്റുകളിൽ നാളെയും മറ്റന്നാളുമായി വീണ്ടും സ്പോർട്ട് അഡമിഷൻ നടത്താൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ സ്പോട്ട് അഡ്മിഷനിൽ സർക്കാർ കോളജുകളിൽ പ്രവേശനം ലഭിച്ച 93 വിദ്യാർഥികളുടെ സീറ്റ് സുരക്ഷിതമായിരിക്കും. ബാക്കിയുള്ള 71എംബിബിഎസ് സീറ്റുകളും 400 ബിഡിഎസ് സീറ്റുകളിലേക്കുമാകും ഇനി പ്രവേശനം.ഇപ്പോൾ സ്റ്റേയിലുള്ള നാല് കോളജുകളിലായി 550 സീറ്റുകളാണ് ഉളളത്. ബുധനാഴ്ച കോളജുകള്‍ക്ക് അനുകൂലമായി ഉത്തരവുവരുകയാണെങ്കിൽ ഈ സീറ്റുകളിലേക്ക് പ്രവേശനം നടത്താൻ കൂടുതൽ സമയം സർക്കാർ കോടതിയിൽ ആവശ്യപ്പെടും.
