ബംഗളൂരു: കര്‍ണാടകത്തിലെ ബിദറില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. കണ്ണൂര്‍ വെളളൂര്‍ സ്വദേശിയായ കീര്‍ത്തിയാണ് മരിച്ചത്.
കര്‍ണാടക സര്‍ക്കാരിന് കീഴിലുളള ബിദര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് കീര്‍ത്തി. രാവിലെ ഒമ്പത് മണിക്കാണ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് കീര്‍ത്തി മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ബിദറിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
