മുംബൈ: മുംബൈ നായര്‍ ആശുപത്രിയില്‍ 20കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത നിലയില്‍. ദന്തല്‍ സയന്‍സില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഭാഗ്യലക്ഷ്മി മുത്തയെയാണ് ഇന്നലെ ഹോസ്റ്റല്‍മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പശ്ചിമ മഹാരാഷ്ട്രയിലെ ലച്ചല്‍കരഞ്ചി സ്വദേശിയായ ഭാഗ്യലക്ഷ്മി പഠനത്തിലുണ്ടായ സമ്മര്‍ദം കൊണ്ടാവാം ആത്മഹത്യ ചെയ്തതെന്ന് റെസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്‍ പറഞ്ഞു.
