ദില്ലി:മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫ്ലാറ്റില്‍ മരിച്ച നിലയില്‍‍. ദില്ലി യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയാണ് മരിച്ച ശരത്ത് പ്രഭു. 

ദില്ലിയിലെ ഷഹ്ദറില്‍ സുഹൃത്തുക്കളോടൊപ്പം വാടകയ്ക്ക് ഫ്ലാറ്റില്‍ താമസിച്ച് വരികയായിരുന്നു യുവാവ്. കുളിമുറക്ക് പുറത്ത് അബോധാവസ്ഥയില്‍ യുവാവിനെ കണ്ടെത്തുന്നത് ബുധനാഴ്ചയാണ്. ഉടനടി സുഹൃത്തുക്കള്‍ ജിറ്റിബി ആശുപത്രിയല്‍ യുവാവിനെ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

പ്രഭുവിന്‍റെ മുറിയില്‍ നിന്ന് പൊട്ടാസ്യത്തിന്‍റേയും ഇന്‍സുലിന്‍റേയും രണ്ടു കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് സൂചികള്‍ ലഭിച്ചിരുന്നു.
പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

ദില്ലിയിലെ തിരുപൂറിലാണ് പ്രഭുവിന്‍റെ വീട്. മൃതദേഹം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാനിധ്യത്തില്‍ അടക്കം ചെയ്തു.