തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കുഴൽപ്പണവേട്ട. തലസ്ഥനത്തെ ഡോക്ടർമാർക്ക് നൽകാൻ കൊണ്ടുവന്ന പണവുമായി ചെന്നൈ ആസ്ഥാനമായ മരുന്നു കമ്പനിയുടെ ഏജന്റിനെ പിടികൂടി. ഇയാളിൽ നിന്ന് മുപ്പത് ലക്ഷം രൂപയും പിടിച്ചെടുത്തു. സംഭവത്തെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണമാരംഭിച്ചു. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഡോക്ടർമാർക്ക് നൽകാനുള്ള പണമെന്ന് വ്യക്തമായത്. ചെന്നൈ ആസ്ഥാനായ മരുന്നു കമ്പനിയാണ് പണം നൽകിയതെന്നാണ് ഇയാളുടെ മൊഴി. ചെന്നൈ കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലായി ആദായ നികുതി വകുപ്പ് അന്വേഷണമാരംഭിച്ചു.
