സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സതേടി മരുന്നിന് കാത്തുനില്‍ക്കുന്നവര്‍ കേള്‍ക്കേണ്ട പതിവ് മറുപടി മരുന്നില്ല എന്നതാണ്. ആന്‍റി ബയോട്ടിക്കുകളും ജീവന്‍രക്ഷാ മരുന്നുകളുമുള്‍പ്പെടെ ഭൂരിഭാഗം മരുന്നുകളും പുറമേ നിന്ന് വാങ്ങേണ്ട അവസ്ഥയാണ്

മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ഇതാണവസ്ഥ . എന്നാല്‍ ആശുപത്രികള്‍ ആവശ്യപ്പെട്ട ഇന്‍റന്‍റ് അനുസരിച്ച് മരുന്നുകള്‍ എത്തിച്ചിട്ടുണ്ടെന്നാണ് മെഡിക്കല്‍ കോര്‍പറേഷന്‍റെ വിശദീകരണം . ആവശ്യം മനസിലാക്കാതെ ഇന്‍റന്റ് നല്‍കിയതിലെ പിഴവാകാം നിലവിലെ ക്ഷാമത്തിന് കാരണമെന്നും കോര്‍പറേഷന്‍ വിശദീകരിക്കുന്നു.