ബാരാമുള്ള: ജമ്മുകാശ്മീരില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ 5.44 നുണ്ടായ ഭൂചലനത്തില്‍ ആളപായമില്ല. ഭൂകമ്പത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയും ഇന്ത്യന്‍ ഭൗമ നിരീക്ഷണ കേന്ദ്രവും സ്ഥിരീകരിച്ചു. ബാരമുള്ള ജില്ലയിലെ സമ്പല്‍ പട്ടണമാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 

കാശ്മീര്‍ താഴ്‌വരയിലും വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറിലും ചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ നാശനഷ്ടമെന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. ചലനം അനുഭവപ്പെട്ടയുടന്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.