തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ ഇന്ന് തലസ്ഥാനത്ത് എത്തും. എം.എല്‍.എമാരുമായി വൈകുന്നേരം കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും മീരാകുമാര്‍ കാണും. ഇന്നലെ ചെന്നൈയിലെത്തിയ മീരാ കുമാര്‍ ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്‍.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദും ഇന്നലെ ചെന്നൈയിലെത്തിയിരുന്നു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, പനീര്‍ ശെല്‍വം എന്നിവരുമായി കോവിന്ദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഒ രാജഗോപാല് എം.എല്‍.എ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ ഇന്നലെ കോവിന്ദിനെ ചെന്നൈയിലെത്തി കണ്ടിരുന്നു.
