നിശബ്ദയായിരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല

ലാഹോര്‍: അഭിനേതാവും ഗായകനുമായ അലി സഫര്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന ആരോപണവുമായി പാക്കിസ്ഥാനി ഗായിക മീഷാ ഷാഫി. സമൂഹമാധ്യമത്തിലൂടെയാണ് ഗായിക വെളിപ്പെടുത്തല്‍ നടത്തിയത്. നിരവധി അവസരങ്ങളില്‍ അധിക്ഷേപം നടത്തിയതായും നിശബ്ദയായിരിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നുമായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം.

താന്‍ നേരിട്ട ലൈംഗിക അധിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നതിലൂടെ സംസ്ക്കാരത്തിന്‍റെ ഭാഗമായി മാറിയ നിശബദ്തയെ തകര്‍ക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും വിളിച്ചു പറയുക എന്നത് അത്ര എളുപ്പമല്ലെന്നും എന്നാല്‍ സംസാരിക്കാതിരിക്കുന്നത് ക്രൂരമാണെന്നും മീഷാ പോസ്റ്റിനൊപ്പം ട്വീറ്റ് ചെയ്തു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അലി സഫര്‍ തളളിക്കളയുകയും നിയമവഴി തേടുമെന്ന് ട്വിറ്ററിലൂടെ പ്രതികരിക്കുകയും ചെയ്തു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…