കൂടാതെ കടല്‍ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു പല ഭക്ഷണ സാധനങ്ങളും കഴിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്

മെഗന്‍ മെര്‍ക്കലിനു ഇനി തന്‍റെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കാന്‍ ആകില്ല. വെളുത്തുള്ളിയും ഉള്ളിയും പോലുള്ള ചേരുവകള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ ബ്രിട്ടീഷ്‌ രാജകുടുംബാംഗങ്ങള്‍ ഉപയോഗിക്കാറില്ലാത്തതിനാല്‍ ആണിത്. 

ഹാരി രാജകുമാരനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്‍റെ പ്രിയ ഭക്ഷണം ഫിലിപ്പൈന്‍ രീതിയില്‍ തയ്യാര്‍ ചെയ്ത ചിക്കന്‍ അടോബോ ആണെന്ന് മെര്‍ക്കല്‍ പറഞ്ഞിട്ടുണ്ട്. വെളുത്തുള്ളി നിറയെ ഉള്ള ഈ വിഭവം ഉണ്ടാക്കുന്നതിനു ഒരു ബുദ്ധിമുട്ടും ഇല്ല എന്നും വെളുത്തുള്ളിയും, സോയ്, വിനാഗിരി, കുറച്ചു നാരങ്ങ നീര് എന്നിവ ചേര്‍ത്ത സോസില്‍ ചിക്കന്‍ വേവിക്കുക മാത്രമേ വേണ്ടു എന്നും അവര്‍ പറഞ്ഞിരുന്നു.

ഇത് കൂടാതെ കടല്‍ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു പല ഭക്ഷണ സാധനങ്ങളും കഴിക്കുന്നതിനും ഇഷ്ടം പോലെ യാത്ര ചെയ്യുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. ഭക്ഷ്യ വിഷബാധ ഒഴിവാക്കുന്നതിനാണ് മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കടല്‍ വിഭവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പണ്ടത്തേത് പോലെ ഇനി യാത്രകളും സാധിക്കില്ല. യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന മെര്‍ക്കലിനു ഇതത്ര എളുപ്പം ആയിരിക്കില്ല. 

എലിസബത്ത് രാജ്ഞിക്ക് വെളുത്തുള്ളി ഇഷ്ടമല്ലാത്തതിനാല്‍ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ഒരു ഭക്ഷണസാധനത്തിലും വെളുത്തുള്ളി ഉപയോഗിക്കാറില്ല. എന്നാല്‍ ഇതുകൊണ്ടല്ല രാജകുടുംബാംഗങ്ങള്‍ ഉള്ളി ചേര്‍ന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുന്നത്. വായ്‌ നാറ്റം ഒഴിവാക്കാന്‍ ആണിത്.