ശ്രീനഗര്‍: ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയെ തിരിച്ചറിയാതെയാണ് പോലീസിന്റെയും സുരക്ഷാ ഭടന്‍മാരുടെയും സംയുക്ത സംഘം കൊലപ്പെടുത്തിയതെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി .

വീടിനുള്ളില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചുവെങ്കിലും ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ,ബുര്‍ഹാന്‍ വാണിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ കശ്മീര്‍ താഴ്‌വരയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അറസ്റ്റ് ചെയ്ത് വധം ഒഴിവാക്കുമായിരുന്നെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

മെഹ്ബൂബയുടെ പ്രസ്താവനക്കെതിരെ ഘടക കക്ഷിയായ ബിജെപി രംഗത്തെത്തി.ബുര്‍ഹാന്‍ വാണിക്ക് സുരക്ഷാ ഭടന്‍മാര്‍ കീഴടങ്ങാന്‍ ഉച്ചഭാഷിണിയിലൂടെ മൂന്ന് തവണ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും ഇത് അനുസരിക്കാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ബിജെപി എംഎല്‍എ രവിന്ദര്‍ റാണ പറഞ്ഞു.