പാക്ക് അധിനിവേശ കാശ്മീരിലെ പുരാതന ക്ഷേത്രമാണ് ശ്രദ്ധ പ്രീത്. ഇമ്രാന്‍ ഖാന്‍റെ നിര്‍ദ്ദേശത്തെ നരേന്ദ്ര മോദി പരിഗണിക്കണമെന്നും മെഹ്‍ബൂബ മുഫ്തിയുടെ ട്വീറ്റിലുണ്ട്. ദ ഹിന്ദുവില്‍ വന്ന ഇമ്രാന്‍ ഖാന്‍റെ അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു മെഹ്‍ബൂബ മുഫ്തി.
കാശ്മീര്‍: ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി കാശ്മീരിലെ ശ്രദ്ധ പീത് അടക്കമുള്ള ക്ഷേത്രങ്ങള്‍ തുറക്കാമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് പിഡിപി പ്രസിഡന്‍റും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്‍ബുബ മുഫ്തി. കാശ്മീരിലെ ശ്രദ്ധ പീത് അടക്കമുള്ള ക്ഷേത്രങ്ങള്‍ തുറക്കുന്നത് പ്രദേശത്ത് സമാധാനം കൊണ്ടുവരുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുമെന്നും മെഹ്‍ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.