പാസ്പോർട്ട് റദ്ദായതിനെത്തുടർന്ന് പ്രവാസികൾ ഭാര്യമാരെ ഉപേക്ഷിച്ചു നിയമ നടപടിയുമായി മന്ത്രാലയം
ദില്ലി: പാസ്പോർട്ട് റദ്ദായതിനെത്തുടർന്ന് എട്ടോളം പ്രവാസികൾ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ച് പലായനം ചെയ്തതായി റിപ്പോർട്ട്. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ കീഴിൽ ഇത്തരം കേസുകൾ അന്വേഷിക്കാൻ കമ്മറ്റി രൂപീകരിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ എഴുപത് പരാതികളാണ് ഈ വിഷയത്തിൽ ലഭിച്ചിരിക്കുന്നത്. ഭർത്താക്കൻമാരുടെ പാസ്പോർട്ട് റദ്ദാക്കുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
വിവാഹം രജിസ്റ്റർ ചെയ്യാൻ പ്രത്യേക ഓൺലാൻ പോർട്ടലും രൂപീകരിച്ചിട്ടുണ്ട്. ഇതിൻപ്രകാരം പ്രവാസി വിവാഹം ഏഴ് ദിവസത്തിനകം രജിസ്റ്റർ ചെയ്യേണ്ടതാവശ്യമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കിയില്ലെങ്കിൽ വിസയും പാസ്പോർട്ടും ലഭിക്കുകയില്ല. കൂടാതെ സ്വത്ത് കൈവശപ്പെടുത്തിയതിന് ശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്ന സംഭവവും വർദ്ധിച്ചു വരുന്നുണ്ട്.
