മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരതയുടെയും ക്രൂരതയുടെയും പര്യായമായാണ് വിശേഷിപ്പിക്കപ്പെടുന്നു. എന്നാല്‍ അവര്‍ ഭയക്കുന്ന ഒരു വീട്ടമ്മയുണ്ട് ഇറാഖില്‍. വാഹിദ മുഹമ്മദ് എന്ന വീട്ടമ്മയ്ക്ക് വയസ് 39, മൊസൂളില്‍ നിന്ന് 50 മൈല്‍ തെക്ക് മാറിയുള്ള ഷിര്‍ഖത്ത് നഗരത്തിലാണ് വാഹിദ സ്വന്തമായി ഒരു ഭീകരവിരുദ്ധ സേനയെ തന്നെ നയിക്കുന്നത്.

2004 മുതല്‍ ഇറാഖിലെ മുസ്ലീം ഭീകരര്‍ക്കെതിരെ പോരാടുന്ന വാഹിദ ഇപ്പോള്‍ തന്‍റെ പോരാട്ടം ഐ.എസിനെതിരെ തിരിച്ചിരിക്കുകയാണ്. തന്‍റെ ഭര്‍ത്താവും പിതാവും സഹോദരനും ഐ.എസിനാല്‍ കൊല്ലപ്പെട്ടതോടെയാണ് വാഹിദ തന്റെ പോരാട്ടം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ആക്കിയത്.
നിരവധി ഇസ്ലാമിക ഭീകരരെ കാലപുരിക്ക് അയച്ച വാഹിദ അവരുടെ തല പാചകം ചെയ്യുകയും ശരീരം വേവിക്കുകയും ചെയ്തു. ഭീകരരുടെ വെട്ടിയെടുത്ത തലയുമായി നില്‍ക്കുന്നതിന്‍റെയും തല വേവിക്കുന്നതിന്‍റെയും നിരവധി ചിത്രങ്ങള്‍ ഇവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

ഭീകരരെ വധിക്കുന്നതിന് നിരവധി ചെറുപ്പക്കാരെ ഇവര്‍ തന്റെ സംഘാംഗങ്ങളാക്കിയിട്ടുണ്ട്. തന്‍റെ കൈകൊണ്ട് പതിനെട്ട് ഭീകരരെ വധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച അല്‍ സബാഹ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയിരുന്നു.
