തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയുടെ മരണം രാഷ്ട്രീയ കുപ്രചരണത്തിന് ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. സേനയുടെ ഹെലികോപ്റ്ററുകള്‍ മൃതദേഹം കൊണ്ടുവരാന്‍ വിട്ടുകിട്ടില്ലെന്ന് അറിഞ്ഞിട്ടും ചിലര്‍ മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.  

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് റോഡ് ഉപരോധം നടത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഫിഷറീസ്  മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.