പൊലീസ് സംയമനം പാലിക്കുന്നത് കൊണ്ടാണ് ആന്ധ്രയില്‍ നിന്നുള്ള കുടുംബത്തിന് മടങ്ങി പോകേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. 

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രയില്‍ നിന്നുള്ള കുടുംബം പാതിവഴിയില്‍ മടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി മെഴ്സിക്കുട്ടിയമ്മ. പൊലീസ് സംയമനം പാലിക്കുന്നത് കൊണ്ടാണ് ആന്ധ്രയില്‍ നിന്നുള്ള കുടുംബത്തിന് മടങ്ങി പോകേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അത് പോലീസിന്റെ പരാജയമല്ല.സംയ്മനത്തോടു കൂടി പോലീസ് എടുത്ത നിലപാടാണ് ഇത്. സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ജാഗ്രതയോട് കൂടി ഇടപെടുകയാണ് ഇപ്പോൾ. ഇന്ന് തടഞ്ഞാലും നാളെയോ മറ്റന്നാളോ സ്ത്രീകൾ ശബരിമലയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.