മെസി ബാഴ്‌സലോണയില്‍ തിരിച്ചെത്തി

ബാഴ്‌സലോണ: അര്‍ജന്‍റീനന്‍ താരം ലിയോണല്‍ മെസി ബാഴ്‌സലോണയില്‍ തിരിച്ചെത്തി. ലോകകപ്പ് തോല്‍വിക്ക് ശേഷം നാട്ടിലെത്തിയ മെസി കരീബിയന്‍ യാത്ര കഴിഞ്ഞാണ് ബാഴ‌്സലോണയിലെത്തിയത്. കുടുംബസമേതമായിരുന്നു സ്‌പാനിഷ് നഗരത്തിലേക്ക് സൂപ്പര്‍ താരത്തിന്‍റെ വരവ്.

വിമാനത്താവളത്തിലെത്തിയ മെസി ആരാധകര്‍ക്കൊപ്പം ചിത്രമെടുത്തു. രണ്ടാഴ്ച്ചയ്ക്ക് ശേഷം മാത്രമേ താരം ബാഴ്‌സ ക്യാമ്പില്‍ ചേരൂ എന്നാണ് സൂചനകള്‍. എന്നാല്‍ ബാഴ്‌സയുടെ പ്രീ സീസണ്‍ ക്യാമ്പ് കഴിഞ്ഞ 11-ാം തിയതി ആരംഭിച്ചിരുന്നു. നേരത്തെ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് അര്‍ജന്‍റീന പുറത്തായിരുന്നു.