മെസിയെ തള്ളിപ്പറഞ്ഞ ഭാര്യയുമൊത്ത് ഇനി ജീവിക്കാനാകില്ലെന്ന തീരുമാനത്തിലാണ് ആര്‍സെന്‍ എത്തിച്ചേര്‍ന്നത്

മോസ്ക്കോ: കഴിഞ്ഞ ഒരു ദശകത്തിലേറെയായുള്ള ചോദ്യമാണ് മെസിയോ ക്രിസ്റ്റ്യാനയോ മികച്ചതെന്ന്. കാല്‍പന്ത് ലോകത്തെ മഹാരഥന്‍മാര്‍ പോലും രണ്ടു പേരുടെയും മികവ് വര്‍ണിക്കുകയാണ് പതിവ്. രണ്ട് പേര്‍ക്കും അവരുടെതായ മികവുണ്ടെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാറില്ല ആരും. ബാലണ്‍ ഡി ഓര്‍ പട്ടമടക്കമുള്ളവയുടെ കണക്കെടുപ്പിലും ഇരുവരും തുല്യത പാലിക്കും.

എന്നാല്‍ റഷ്യയില്‍ ലൂഡ്മില എന്ന യുവതിക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അവര്‍ റൊണാള്‍ഡോയാണ് മികച്ചതെന്ന് നിസംശയം വാദിച്ചു. റൊണാള്‍ഡോയാണ് കേമനെന്ന് റേറ്റിംഗ് നല്‍കിയതോടെ മെസി ആരാധകനായ ഭര്‍ത്താവിന് സഹിക്കാനായില്ല. ഭാര്യയുമായി തല്ല് കൂടിയെങ്കിലും രക്ഷയുണ്ടായില്ല.

ലുഡ്മിലയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. മെസിയെ തള്ളിപ്പറഞ്ഞ ഭാര്യയുമൊത്ത് ഇനി ജീവിക്കാനാകില്ലെന്ന തീരുമാനത്തിലാണ് ആര്‍സെന്‍ എത്തിച്ചേര്‍ന്നത്. ഒടുവില്‍ കോടതി കയറി ലുഡ്മിയയില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു.റഷ്യന്‍ മാധ്യമങ്ങളില്‍ സംഭവം വലിയ ചര്‍ച്ചയായിട്ടുണ്ട്.