വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം ഈ കിരീടത്തിന് ഞാന്‍ വിലനല്‍കുന്നുണ്ട്.

മോസ്‌കോ: കഴിഞ്ഞ നാല് വര്‍ഷം ടീമില്‍ ഏറെ മാറ്റങ്ങളുണ്ടായെന്ന് അര്‍ജന്റൈന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി. ഐസ്‌ലന്‍ഡിനെതിരായ മത്സരത്തിന് മുന്‍പ് അര്‍ജന്റൈന്‍ പത്രത്തിന്റെ ഓണ്‍ലൈനിന് കൊടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെസി. റഷ്യയില്‍ എത്താന്‍ പോലും ഞങ്ങള്‍ പാടുപെട്ടു. അവസാനമത്സരം വരെ കാത്തുനിന്നു. പക്ഷേ ഞങ്ങള്‍ ഇന്ന് ശാന്തരാണ്. ആത്മവിശ്വാസത്തിലാണ്. ഒരു ലക്ഷ്യം മാത്രമാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത്.

എന്റെ അഞ്ച് ബാലണ്‍ ഡി ഓര്‍ ഈ കിരീടത്തിനായി വിട്ടുനല്‍കാന്‍ ഞാന്‍ ഒരുക്കമാണ്. അവയ്‌ക്കൊന്നും മൂല്യം ഇല്ലെന്നല്ല. എന്നാല്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം ഈ കിരീടത്തിന് ഞാന്‍ വിലനല്‍കുന്നുണ്ട്. ഞാന്‍ മാത്രമല്ല. ഞങ്ങള്‍ എല്ലാവരും.

ഇതെന്റെ അവസാന ലോകകപ്പാകുമോയെന്ന് പലരും ചോദിക്കുന്നുണ്ട്. സത്യമായും എനിക്കറിയില്ല. എന്നാല്‍ ഈ ലോകകപ്പില്‍ ഞങ്ങള്‍ എവിടെ വരെ പോകുമെന്നത് എന്റെ തീരുമാനത്തെ സ്വാധീനിക്കും എന്ന് ഉറപ്പുണ്ട്. ബാഴ്‌സലോണയില്‍ ജയിക്കാന്‍ മാത്രമേ ഞാന്‍ കളിച്ചിട്ടുള്ളൂ. എന്റെ ജന്മനാടിന് വേണ്ടി കളിക്കുമ്പോഴും എനിക്ക് മറ്റൊരു ലക്ഷ്യമില്ല.

ബാഴ്‌സലോണയില്‍ ജയിക്കാന്‍ മാത്രമേ ഞാന്‍ കളിച്ചിട്ടുള്ളൂ.