ദില്ലി: ദില്ലിയില്‍ പരീക്ഷണ ഓട്ടത്തിനിടയില്‍ മെട്രോ ട്രയിനുകള്‍ കൂട്ടിയിടിച്ചു. ഒരെ ട്രാക്കില്‍ എതിര്‍ ദിശകളില്‍ വന്ന ട്രയിനുകള്‍ കാളിന്ദി കുഞ്ചില്‍ വച്ച് ഇന്നലെ വൈകിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തെക്കുറിച്ച് ഡി എം ആര്‍ സി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. വീഴച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡി എം ആര്‍ സി അറിയിച്ചു.