മെക്സിക്കോസിറ്റി: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് മരണം 60 കവിഞ്ഞു. റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം തെക്കൻ മെക്സിക്കോയിലെ പിജിജിയാപ്പാനാണ് .ഗ്വാട്ടിമാല, എൽസാവദേർ, കോസ്റ്റാറിക്ക തുടങ്ങിയ മേഖലകളിൽ സുനാമി മുന്നറിയിപ്പ് ഉണ്ട്. മെക്സിക്കോ നഗരത്തിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. 85 വർഷത്തിനിടെ ഏറ്റവും വലിയ ഭൂകന്പമായാണ് ഭൗമശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തെ വിലയിരുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred