മൂവാറ്റുപുഴ: ഗായകൻ എംജി ശ്രീകുമാർ ബോൾഗാട്ടി പാലസിനു സമീപം നിർമ്മിച്ച കെട്ടിടം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് കൂടുതൽ സമയം ആവശ്യപ്പെട്ടു. 

മൂവാറ്റുപുഴ വിജിലൻസ് കോടതികേസ് ഏപ്രിൽ നാലന് വീണ്ടും പരിഗണിക്കും. എറണാകുളം മുളവുകാട് വില്ലേജിലുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങൾ മറികടന്ന് കെട്ടിട നിർമ്മാണം നടത്തിയെന്നാണ് എംജി ശ്രീകുമാറിനെതിരെയുള്ള കേസ്. പൊതു പ്രവർത്തകൻ ഗിരീഷ് ബാബുവാണ് ശ്രീകുമാറിനെതിരെ ഹർജി നൽകിയത്.