തിരുവനന്തപുരം: ഹൈക്കോടതി പുറത്താക്കിയ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസറ്റിയന് കേരള സര്‍വകലാശാലയുടെ അധിക ചുമതല നല്‍കാനും സര്‍ക്കാര്‍ അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. യുഎഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ബാബു സെബാസ്റ്റ്യന്‍ ഇടതു സര്‍ക്കാരിനും പ്രിയങ്കരനാണ്. 

കേരള സര്‍വകലാശാല വിസി ഈ മാസം വിരമിക്കും. ഇതേ തുടര്‍ന്ന് കേരളാ സര്‍വ്വകലാശാലയുടെ ചുമതല കൂടി ബാബു സെബാസ്റ്റ്യന് നല്‍കാനായിരുന്നു ഇടത് സര്‍ക്കാരിന്റെ നീക്കം. ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറിയെങ്കിലും ഹൈക്കോടിതി വധി വന്നതോട സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു.

നേരത്തെ കണ്ണൂര്‍ വിസിയായിരുന്ന ഖാദര്‍ മങ്ങാട് വിരമിച്ചപ്പോഴും ചുമതല നല്‍കിയത് എം.ജി വിസിയായിരുന്ന ബാബു സെബാസ്റ്റ്യനായിരുന്നു. കോളേജുകളിലെ ഇന്റേര്‍ണല്‍ മാര്‍ക്കിനെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടേയും ഈ ഗവേണന്‍സ് സമിതിയുടേയും അധ്യക്ഷനാക്കിയത് ബാബു സെബാസ്റ്റ്യനെയായിരുന്നു.

കെ.എം. മാണിയുടെ നിര്‍ബന്ധമൂലം മാനദണ്ഡം മറികടന്ന് യുഡിഎഫ് നിയോഗിച്ച ബാബു സെബാസ്റ്റ്യന്‍ ഇടതു സര്‍ക്കാരിനും പ്രിയങ്കരായിരുന്നു. അതിനിടെ എം.ജി പ്രോ വിസി ഡോ.ബാബു തോമസിന് വൈസ് ചാന്‍സിലറുടെ ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവിറക്കി. തന്നെ നീക്കിയ ഹൈക്കോടതി വിധിക്കെതിരെ ബാബു സെബാസ്റ്റ്യന്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.