തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ വിധി തനി വിഡ്ഢിത്തമായാണ് താന്‍ കാണുന്നതെന്ന് അദ്ദേള്‍ം പറഞ്ഞു. അതിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല. വലിയ എതിര്‍പ്പിന്റെയും ആവശ്യമില്ല. അത് തന്നത്താന്‍ പരാജയപ്പെടും. അല്ലെങ്കില്‍ ജനങ്ങള്‍ പരാജയപ്പെടുത്തും. വിനോദത്തിനായി സിനിമ കാണാന്‍ വരുന്നവര്‍ക്ക് ദേശീയതയുടെ ഫോഴ്‌സ് ഫീഡിങ് ആവശ്യമില്ല. ഈ വിധിന്യായം ന്യായാസനത്തിന്റെ അമിതാധികാര പ്രവണതയുടെ നല്ല ഉദാഹരണമാണ്- എം.ജി.എസ് പറഞ്ഞു.
ദേശീയവികാരമോ ദേശസ്‌നേഹമോ ഒന്നും നിര്‍ബന്ധിച്ച് ഉണ്ടാക്കാന്‍ കഴിയില്ല. അവ സ്വാഭാവികമായി ഉണ്ടായിവരേണ്ടതാണ്. അവയെ ബലം പ്രയോഗിച്ച് പ്രസവിപ്പിക്കാനുള്ള മൂഢവ്യായാമമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. അത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ. മാത്രമല്ല അത് ഫാസിസ്റ്റ് രീതിയുമാണ്. ദേശീയ ഗാനം അടിച്ചേല്‍പ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സ്വേച്ഛാധിപത്യ ന്യൂനപക്ഷമാണ്-എം.ജി.എസ് നാരായണന്‍ പറഞ്ഞു.
