തൊണ്ടിമുതലായ അര ടണ്‍ കഞ്ചാവ് 'എലി' തിന്നു, എട്ട് പൊലീസുകാരെ പുറത്താക്കി

First Published 13, Apr 2018, 11:54 AM IST
mice eats half ton marijuana eight police officers fired from service
Highlights
  • സ്റ്റേഷനില്‍ സൂക്ഷിച്ച ക‌‌ഞ്ചാവ് കാണാതായി
  •  എലി തിന്നുവെന്ന് പൊലീസുകാരുടെ മറുപടി

വിവിധ കേസുകളിലെ തൊണ്ടിമുതലായ അര ടണ്ണോളം വരുന്ന കഞ്ചാവ് എലി തിന്നു, സ്റ്റേഷനിലെ എട്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ക‌‌ഞ്ചാവ് കാണാതായതിനെ തുടര്‍ന്ന് ചോദിച്ച വിശദീകരണത്തിന് എലി തിന്നുവെന്ന് മറുപടി നല്‍കിയ എട്ട് പൊലീസുകാരെയാണ് പുറത്താക്കിയത്. അര്‍ജന്റീനയിലാണ് സംഭവം. 

രണ്ട് വര്‍ഷത്തോളമായി സ്റ്റേഷനിലെ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കാണാതായത്. വര്‍ഷം തോറുമുള്ള ഓഡിറ്റിനെത്തിയപ്പോഴായിരുന്നു ഇതില്‍ പകുതിയും കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഏതായാലും പൊലീസുകാരുടെ വിശദീകരണത്തില്‍ തൃപ്തി വരാത്ത അധികൃതര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സ്റ്റേഷനില്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്ന എട്ട് പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ബീഹാറില്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന മദ്യം എലി കുടിച്ച് തീര്‍ത്തെന്ന് പൊലീസുകാര്‍ അവകാശപ്പെട്ടിരുന്നു. സമാന സംഭവത്തില്‍ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ഇരുന്ന പണം പാമ്പ് വിഴുങ്ങിയെന്ന് നൈജീരിയന്‍ പൊലീസും അവകാശപ്പെട്ടിരുന്നു. 
 

loader